ലഖ്‌നൗ: ഹാത്രാസിലേക്കുള്ള യാത്രാമധ്യേ പൊലീസുകാര്‍ തങ്ങളോട് ക്രൂരമായി പെരുമാറിയതായും
ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിൽ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയിൽ
യു പി യിൽ ഹാത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്ന വഴിയാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ നില നിൽക്കുകയാണെന്നാണ് പോലീസ് വാദം. നേരത്തെ മാധ്യമപ്രവർത്തകർക്കും പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
കൂട്ടത്തോടെ യാത്ര നിഷേധിച്ച സാഹചര്യത്തിൽ പ്രവർത്തകരെ പിരിച്ചു വിട്ട് തങ്ങൾ പോകാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും പോലീസ് അനുവദിച്ചില്ല, പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി