ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണ തുടരും . കോവിഡ് സാഹചര്യത്തിൽ നിർത്തി വയ്ക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ വിചാരണ തുടരാം എന്ന് കോടതി നിർദ്ദേശിച്ചു. ഈ മാസം അഞ്ചിന് വിചാരണ നടപടികൾ തുടരാം എന്ന് കോടതി പറഞ്ഞു. സെപ്റ്റംബർ 16നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്.
കേസിൽ വിചാരണ തുടരാം എന്ന് കോടതി നിർദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിർത്തി വയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം.
കോവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കം കോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ഹർഡിയിൽ ചൂണ്ടികാട്ടി. വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.