തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് 12ന് വോട്ടർ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുകയായിരുന്നു.
നവംബറിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ, കൊവിഡ് പടർന്നു പിടിക്കുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.