വഖഫ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാറ്റി
കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ 2019 ഒക്‌ടോബര്‍ 15, 16 തീയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി ശിരസ്തദാര്‍ അറിയിച്ചു.
കുംഭാര കോളനികളുടെ അടിസ്ഥാന വികസന പദ്ധതി : തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
പിന്നോക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കംഭാര കോളനി നവീകരണം. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഒരു കോളനിക്ക് പരമാവധി ഒരു കോടി രൂപ ധനസഹായം അനുവദിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 30. വിശദ വിവരങ്ങള്‍ക്ക് 0495 2377786, വെബ്‌സൈറ്റ് – www.bcdd.kerala.gov.in
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 14 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈ
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഒക്‌ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
മാനേജ്‌മെന്റ് ട്രെയിനി : എഴുത്തു പരീക്ഷ 12 ന്
ജില്ലയിലെ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള മാനേജ്‌മെന്റ് ട്രെയിനി തെരഞ്ഞെടുപ്പിന് അപേക്ഷിച്ചവര്‍ക്കുളള എഴുത്തു പരീക്ഷ ഒക്‌ടോബര്‍ 12 ന് രാവിലെ 10 മണി മുതല്‍ 11.15 വരെ മാനാഞ്ചിറ മോഡല്‍ യു.പി സ്‌കൂളില്‍ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് സമീപം) നടത്തും.
അറ്റന്റര്‍ ഗ്രേഡ് II : സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ അറ്റന്റര്‍ ഗ്രേഡ് II (കാറ്റഗറി നം. 092/2016) തസ്തികയുടെ സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്‍.ഡി ക്ലര്‍ക്ക് ഡെപ്യൂട്ടേഷന്‍ ;അപേക്ഷ ക്ഷണിച്ചു
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മാതൃസ്ഥാപനത്തില്‍ നിന്നും നിരാക്ഷേപ പത്രവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും സഹിതം ഡയറക്ടര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471-2316306, 9447956162.