Local

‘ഓണസമൃദ്ധി 2025’ കർഷക ചന്ത സെപ്തംബർ 1 മുതൽ 4 വരെ

കുന്ദമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി 2025 കർഷക ചന്ത സെപ്തംബർ 1 മുതൽ 4 വരെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പഴയ ബസ്റ്റാൻ്റ് പരിസരത്ത് നടക്കും. നാടൻ പഴം,പച്ചക്കറി, ഹോർട്ടികോർപ് വഴിയുള്ള പച്ചക്കറി എന്നിവ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നു.

കേരളാ ഗ്രോ ബ്രാൻ്റ് കർഷക ഉൽപ്പന്നങ്ങൾ ,FPO കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയും വിൽക്കപ്പെടുന്നു. കർഷക ചന്തയുടെ കുന്ദമംഗലം ബ്ലോക്ക് തല ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ എ അഡ്വ. പി.ടി.എ. റഹീം നിർവ്വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാതിഥി ആയി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, യുസി പ്രീതി, തളത്തിൽ ചക്രായുധൻ, നജീബ് പാലക്കൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജയ് അലക്സ്, അസി ഡയറക്ടർ ശ്രീവിദ്യ എം കെ, കൃഷി ഓഫീസർ ജെദീപ,ചന്ദ്രൻ തിരുവലത്ത്, വാർഡ് മെമ്പർമാരായ ജസീല ബഷീർ ,ഷൈജ വളപ്പിൽ, ലീന വാസുദേവ്, സമീറ,അസി: കൃഷി ഓഫീസർ രൂപേഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!