കൊച്ചി: നടന്‍ മുകേഷ് എംഎല്‍എക്കെതിരെ വീണ്ടും കേസ്. ഹോട്ടലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസെടുത്തത്. തൃശൂര്‍ വടക്കാഞ്ചേരിയിലാണ് കേസ് കൊടുത്തത്. 2011ലാണ് സംഭവം നടന്നത്. ഭാരതീയ ന്യായ സംഹിത 354, 294 ബി വകുപ്പുകളാണ് ചുമത്തിയത്. മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമായിരിക്കുമെന്ന് പോലീസ് അറിയിച്ചു.
മുകേഷിനെതിരെ നടി ഉയര്‍ത്തിയ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ പരാതി. ഈ പരാതിയില്‍ നടി അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നല്‍കിയിരുന്നു. അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു.