Kerala News

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറില്‍ ഇടിപ്പിച്ചെന്ന് കൃഷ്ണകുമാര്‍, പരാതി

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തന്റെ കാറില്‍ മനഃപൂര്‍വ്വം ഇടിച്ചുതെറിപ്പിച്ചെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയുന്നും നടൻ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴായിരുന്നു സംഭവം. പന്തളത്തിനടുത്തെത്തിയപ്പോഴാണ് സംഭവമെന്ന് കൃഷ്ണകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പോയി 20 മിനിറ്റുകൾക്ക് ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്ട്രൈക്കർ ഫോഴ്സിന്റെ ബസ് വരുന്നത്. നഗരത്തിൽ തിരക്കിനിടെ ഹോണടിച്ച് ബഹളമുണ്ടാക്കിയാണ് വാഹനമെത്തിയത്. വാഹനം ഇടിപ്പിച്ചശേഷം എടാ നീ മുഖ്യമന്ത്രിയുടെ വണ്ടി തടയുമോടാ, തുടങ്ങി മോശം സംസാരമാണ് ഉണ്ടായത്. ഇതിന്റെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. പാർട്ടിയുടെ കൊടി കണ്ടിട്ട് ഇടിപ്പിച്ചതാകാം. മനസ്സിനകത്തെ രാഷ്ട്രീയ വിരോധമായിരിക്കാം പുറത്ത് വന്നത്. ഇത്തരക്കാരെ മുഖ്യമന്ത്രി നിയന്ത്രിക്കണം. എല്ലാവരേയും ഇടിച്ച് തെറിപ്പിച്ച് പോകാനാണ് ശ്രമമെങ്കിൽ മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോകുന്നതാണ് നല്ലത്. മനുഷ്യന് തലവേദനയില്ലലോ’’– കൃഷ്ണകുമാർ പ്രതികരിച്ചു.
മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിക്ക് പോയിരുന്നു. ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!