Kerala News

ആള് മാറി സൈബർ ആക്രമണം; നെൽ വിവാദവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യയുടെ പേജിൽ മലയാളികളുടെ പൊങ്കാല

ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം നടത്തി മലയാളികൾ. നെൽ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ മലയാളികൾ പൊങ്കാല ഇടുന്നത്. . കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത്.

കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം. എന്നാൽ സിനിമ താരം ജയസൂര്യയ്ക്ക് പകരം ക്രിക്കറ്റ് താരം ജയസൂര്യക്ക് നേരെയാണ് സൈബർ ആക്രമണം നടക്കുന്നത്. സനത് ജയസൂര്യയുടെ ഫേസ്ബുക്ക് പേജിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് താഴെയാണ് മലയാളികളുടെ കമന്റുകൾ നിറയുന്നത്.ഇനി താങ്കളുടെ ഒറ്റ സിനിമയും കാണില്ല. നിങ്ങൾക്ക് കേരളത്തിന്റെ വികാരം അറിയില്ല, എൽഡിഎഫിനെ വിമർശിക്കാൻ ആളല്ല. നിന്റെ കള്ളക്കളിയുടെ ചരിത്രം ഒക്കെ അറിയാവുന്നവരാണ് ഞങ്ങൾ, സർക്കാരിനെ താഴെയിറക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടക്കില്ല.. തുടങ്ങി ഒരുപാട് കമന്റുകളാണ് ജയസൂര്യയുടെ പോസ്റ്റുകൾക്ക് താഴെ വരുന്നത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട താരം പ്രതികരിച്ചിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!