Local News

കുന്ദമംഗലത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 24 പവൻ സ്വർണം കവർന്നു

കുന്ദമംഗലം : കുരിക്കത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുരിക്കത്തൂർ എരവത്ത് തടത്തിൽ ശ്രീനിവാസന്റെ വീട്ടിലാണ് മോഷണം നടന്നത്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശ്രീനിവാസൻ. ഇരുപത്തിനാലെ മുക്കാൽ പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു. സഹോദരന്റെ വീട്ടിലെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടു കുടുംബം വീട്ടിൽ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുടെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് വിവിധ അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വസ്ത്രങ്ങൾ അടക്കം വലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റ് സംഘങ്ങളും എത്തി പരിശോധന നടത്തി. ഡി.സി.പി കെ.ഇ. ബൈജു, അസി. കമ്മീഷണർ സുദർശൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കുന്ദമംഗലം എസ്.എച്ച്.ഒ യൂസുഫ് നടുത്തറമ്മൽ, എസ്.ഐമാരായ അഷ്‌റഫ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീടുകൾ പൂട്ടിയിട്ട് പോകുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്ന് എസ്.എച്ച്.ഒ യൂസുഫ് നടുത്തറമ്മൽ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!