Kerala News

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായി സംശയം; വിമര്‍ശനവുമായി ആനി രാജ

കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ നേതാവ് ആനി രാജ. കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് അവർ പറഞ്ഞു സർക്കാരിന്റെ സ്ത്രീ സുരക്ഷ നയത്തിനെതിരെ പൊലീസിൽ നിന്ന് ബോധപൂർവമായ ഇടപെടൽ ഉണ്ടാകുന്നുവെന്നും, പൊലീസുകാരുടെ അനാസ്ഥമൂലം മരണങ്ങൾ സംഭവിക്കുന്നുവെന്നും അവർ വിമർശിച്ചു.ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊലീസ് ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നതായും അവര്‍ ആരോപിച്ചു.
ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണമെന്നും അവർ പറഞ്ഞു.

എല്ലാവരും കണ്ട കാര്യത്തിൽ ഇനിയെന്താണ് പൊലീസ് മേധാവിയ്ക്ക് അന്വേഷിക്കാനുള്ളതെന്ന് ആനി രാജ ചോദിച്ചു. സ്ത്രീകൾക്കായി പ്രത്യേക വകുപ്പ് വേണം. ഇതിനായി മുഖ്യമന്ത്രിക്കും, എൽ ഡി എഫ് കൺവീനർക്കും കത്ത് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഗാര്‍ഹിക പീഡനം നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ലെന്നും അതിനായി പ്രത്യേക വകുപ്പ് വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസുകാര്‍ക്ക് ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട് ഒരു നിയമാവബോധം ഉണ്ടാക്കികൊടുക്കണമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുന്നില്‍ ആവശ്യമായി അവതരിപ്പിക്കുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

” പ്രത്യേക വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിക്കണം. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുണ്ടാകണമെന്ന ആവശ്യം മാധ്യമങ്ങള്‍ മുഖാന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അറിയിക്കുകയാണ്,” ആനി രാജ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!