എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് ആയതിനാൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ ആരാണെന്നു കണ്ടെത്താനാണ് പൊലീസ് ശ്രമം.ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പതിനേഴുകാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. എന്നാൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നുള്ള കാര്യം ആസുപത്രി അധികൃതർക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം. പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം കാര്യം വ്യക്തമായിട്ടില്ല. അതേസമയം പോലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയേയും ആശുപത്രി അധികൃതരെയും പോലീസ് എത്തി ചോദ്യം ചെയ്യുകയാണ്.