National News

മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വം ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചെങ്കിലും സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

ഇത് ആദ്യമായാണ് സംഘപരിവാര്‍ ആസ്ഥാനത്ത് ചെന്ന് മോഹന്‍ ഭാഗവതിനെ ജസ്റ്റിസ് ബോബ്ഡെ കാണുന്നത്.

‘മഹല്‍ ഏരിയയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വൈകുന്നേരം 4നു 5നും ഇടയിലായിരുന്നു കൂടിക്കാഴ്ച. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാറിന്റെ പൈതൃക വീടും ബോബ്ഡെ സന്ദര്‍ശിച്ചു’, ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

നാഗ്പൂര്‍ സ്വദേശിയായ ജസ്റ്റിസ് ബോബ്ഡെ നഗരത്തില്‍ ഏറെക്കാലം അഭിഭാഷക വൃത്തി ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ബോബ്ഡെക്ക് മുമ്പ് വിരമിച്ച രഞ്ജന്‍ ഗൊഗോയിയെ അധികം താമസിയാതെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!