ബാഴ്സലോണയുമായി രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ബന്ധം സൂപ്പര്‍താരം ലയണല്‍ മെസി അവസാനിപ്പിക്കുന്നുവെന്ന സൂചന സജ്ജീവമാകുമ്പോൾ അതിനെ ശക്തിപ്പെടുത്തുകയാണ് പുതിയ വാര്‍ത്തകൾ.
തീരുമാനത്തില്‍ മെസി ഉറച്ചു തന്നെ നില്‍ക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനു കീഴിലെ ബാഴ്‌സലോണയുടെ ആദ്യ പരിശീലന സെഷനില്‍ മെസി പങ്കെടുത്തില്ലെന്നതാണ് പുതിയ വാര്‍ത്ത.
പരിശീലന സെഷനായി മറ്റ് താരങ്ങളെല്ലാം എത്തിയപ്പോള്‍ മെസി മാത്രം വിട്ടു നിന്നു. പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച താരങ്ങള്‍ക്കെല്ലാം മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതിലും മെസി പങ്കെടുത്തിരുന്നില്ല.