തിരുവനന്തപുരം : തേമ്പാമൂട്ടിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസ് പ്രതികളെ സഹായിക്കാൻ അടൂർ പ്രകാശ് ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തു വിട്ട് ഡിവൈഎഫ്‌ഐ. പ്രതികളെ സഹാക്കാമെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞിട്ടുണ്ടെന്നാണ് ഫൈസൽ വധശ്രമക്കേസ് പ്രതിയും വെഞ്ഞാറമൂട് കൊലപാതകക്കേസിൽ പ്രതികളിലൊരാളായ ഷജിത്ത് ശബ്ദരേഖയിൽ പറഞ്ഞിരിക്കുന്നത്
പുറത്ത് വിട്ട ശബ്ദരേഖകൾ കൂടുതലായി കോൺഗ്രസ്സ് നേതാക്കളെ സമ്മർദ്ദത്തിലാക്കും.
ഫൈസല്‍ വധശ്രമക്കേസില്‍ എംപി വഴി നേതൃത്വത്തെ അറിയിച്ചാണ് പൊലീസ് സ്റ്റേഷനില്‍ ഇടപെട്ടതെന്നു ഷജിത്ത് ശബ്ദരേഖയില്‍ പറയുന്നു.
എന്നാൽ ഈ ശബ്ദരേഖ അടൂർ പ്രകാശ് തള്ളി. ഏഴ് അസംബ്ലി മണ്ഡലത്തിലെ പല പാര്‍ട്ടി പ്രവര്‍ത്തകരും എംപി എന്ന നിലയില്‍ വിളിക്കാറുണ്ട്. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് എംപി പറഞ്ഞു.