മലപ്പുറം: താനൂരില്‍ കസ്റ്റഡി മരണമെന്ന് ആരോപണം. ഇന്നലെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രിയാണ് മരിച്ചത്. പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
ലഹരിക്കേസിലാണ് പൊലീസ് സാമി ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്തത്. മൃതദേഹം താനൂര്‍ താനൂര്‍ അജിനോറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ബന്ധുക്കളെ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. ആശുപത്രിയിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

