National News

മധ്യപ്രദേശിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം;പത്ത് പേർ വെന്തുമരിച്ചു നിരവധി പേർക്ക് പരുക്ക്

മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തിൽ പത്ത് പേർ വെന്തു മരിച്ചു.ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അപകടമുണ്ടായത്.അപകടത്തിൽ രണ്ടു പേരുടെ നില ഗുരുതരമെന്ന് ആണ് റിപ്പോർട്ടുകൾ.തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ആശുപത്രിയിലെ താഴത്തെ നിലയിലെ വൈദ്യുതി ബന്ധത്തിലുണ്ടായ ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.ഇവിടെ ചികിൽസയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!