ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ക്കെതിരേ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത.വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളെ മതപരമായി ബന്ധപ്പെടുത്തുന്ന പ്രസ്താവനകളോട് യോജിച്ച് പോകാന്‍ കഴിയില്ലെന്നും സ്ത്രീ പുരുഷ തുല്യത വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ തുടങ്ങണമെന്നും അവർ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വേര്‍തിരിവ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുട്ടികളുടെ സ്വതന്ത്ര ചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്. അതിനെ മറികടന്നവരാണ് ബാലുശ്ശേരി സ്‌കൂള്‍. മുനീര്‍ പറയുന്ന പോലെ ഏതെങ്കിലും ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുണ്ടെങ്കില്‍ അത് ധരിക്കട്ടെ. കെ അജിത പറഞ്ഞു.
‘ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. അവിടെ സ്ത്രീകളോട് വിവേചനം കാണിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി ബാലുശ്ശേരിയില്‍ പെണ്‍കുട്ടികളോട് പാന്റും ഷര്‍ട്ടും ഇടാന്‍ പറഞ്ഞു.
എന്ത് കൊണ്ട് തിരിച്ചായിക്കൂട, എന്ന ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ചേരില്ലേ… പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്റ് ഇടീക്കുന്നത്.
പിണറായി വിജയന്‍ സാരിയും ബ്ലൗസും ഇടുമോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറഞ്ഞ് പുതിയ ജന്‍ഡര്‍ ഇന്‍ഇക്വാലിറ്റിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സ്ത്രീകളെ വീണ്ടും അധപ്പതനത്തിലേക്ക് കൊണ്ടുപോവുകയും പുരുഷക്കോയ്മയാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്,’ എന്നാണ് എം.കെ. മുനീര്‍ പറഞ്ഞത്.