ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.ലച്ചിത്രപുരസ്‌കാര നിര്‍ണയ സമിതിയില്‍ ഇന്ന് ആര്‍ക്കുമറിയാത്ത, അജ്ഞാതരായ ജൂറിയാണ് ഉള്ളത്. അവര്‍ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇത് അന്യായമാണ് ദേശീയ തലത്തിൽ ചലച്ചിത്ര പുരസ്‌കാരങ്ങൾ ക്രൂര വിനോദമാണെന്ന് അടൂര്‍ പറഞ്ഞു.കോഴിക്കോട് ജോൺ എബ്രഹാം പുരസ്‌കാര വിതരണവും ‘ചെലവൂർ വേണു കല: ജീവിതം’ ഡോക്യുമെന്ററി പ്രദർശനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂറിയിലുള്ളവർ ബോളിവുഡ് ആരാധകരാണ്. സിനിമ കാണാത്തവരും കണ്ടാൽ മനസ്സിലാകാത്തവരുമാണ് പുരസ്‌കാരം കൊടുക്കുന്നതെന്നും, ഇതെല്ലാം തന്റെ ആത്മഗതമാണെന്നും അടൂർ പറഞ്ഞു.’അറിയപ്പെടുന്ന സിനിമാസംവിധായകരും നാടകപ്രവര്‍ത്തകരും ചിത്രകാരന്‍മാരും നിരൂപകരുമൊക്കെ അടങ്ങുന്ന ജൂറിയാണ് മുന്‍കാലങ്ങളില്‍ ചലച്ചിത്രപുരസ്‌കാര നിര്‍ണയ സമിതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കുമറിയാത്ത, അജ്ഞാതരായ (അനോണിമസ്) ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്. ആരൊക്കെയോ ജൂറിയുടെ ചെയര്‍മാനാവുന്നു. ആര്‍ക്കൊക്കെയോ പുരസ്‌കാരം കൊടുക്കുന്നു. എന്തുകൊണ്ടാണെന്നു ചോദിക്കരുത്. എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം’, അടൂര്‍ പറയുന്നു.