ബസില്‍ ശല്യം ചെയ്ത യുവാവിനെ പിടിച്ച് പോലീസിലേല്‍പ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി. കുന്ദമംഗലത്ത് സ്വകാര്യബസ്സില്‍ യാത്രചെയ്ത വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ യുവാവ് കയറി പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സ്റ്റാന്റില്‍ എത്തിയ ഉടനെ വിദ്യാര്‍ത്ഥിനി യുവാവിനെ പിടിച്ച് ഓട്ടോയില്‍ കയറ്റുകയും കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. മാവൂര്‍ സ്വദേശിയായ ഈ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസില്‍ ശല്യം ചെയ്ത യുവാവിനെ പോലീസിലേല്‍പ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി

