പന്തിരിക്കരയിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്.തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഇർഷാദ് വീഡിയോയിലൂടെ പറഞ്ഞു.ഷമീറിനെ പേടിച്ചിട്ടാണ് മാറി നിൽക്കുന്നതെന്നും ഷമീറാണ് എല്ലാത്തിനും പിന്നിലെന്നും ഇർഷാദ് വെളിപ്പെടുത്തി. .ഷെമീറിനോട് യഥാർത്ഥ സംഘത്തിന് സ്വർണ്ണം തിരികെ നൽകാനാവശ്യപ്പെട്ടിട്ടും നൽകിയില്ല. വയനാട്ടിലെ റൂമിലാണ് താൻ നിലവിലുള്ളതെന്നും ഇർഷാദിന്റെ വീഡിയോയിലുണ്ട്. ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.എന്നാൽ പുറത്ത് വന്ന ഈ വീഡിയോ ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അതിനിടെ പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുയെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മർഷീദിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ആരും തട്ടിക്കൊണ്ടുപോയിട്ടില്ല;ഷമീറിനെ പേടിച്ച് മാറിനിൽക്കുന്നെന്ന് ഇർഷാദ്;ഒരാൾ അറസ്റ്റിൽ
