ഇന്നലെ എം എസ് എഫ് വേദിയിൽ ലിംഗസമത്വ യൂണിഫോമിനെതിരെ സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി എംകെ മുനീർ.തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു വെന്ന് മുനീർ പറഞ്ഞു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത് എന്നും സ്ത്രീകളെ നിരാകരിക്കുന്നതാണ് സിപിഐഎമ്മിന്റെ ഘടനയെന്നും മുനീര്‍ പറഞ്ഞു.എം എം മണിയുടെയും വിജയ രാഘവന്റെയും പ്രതികരണങ്ങള്‍ ശരിക്കും സമത്വം എന്ന കാര്യത്തില്‍ അവര്‍ വിശ്വസിക്കുന്നതിന് തെളിവാണോയെന്നും മുനീര്‍ ചോദിച്ചു. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ എന്ന ചോദ്യമാണ് താന്‍ ഉന്നയിച്ചതെന്നും മുനീര്‍ വ്യക്തമാക്കി. സിപിഐഎം പാഠ്യ പദ്ധതിയില്‍ മതനിരാസം ഒളിച്ചുകടത്തുകയാണ്. മതമില്ലാത്ത ജീവന്‍ എന്നതിനെ മറ്റൊരു രൂപത്തില്‍ കൊണ്ടുവരുന്നു. മത വിശ്വാസികള്‍ക്ക് സിപിഐഎമ്മില്‍ ഇടമില്ലെന്നും മുനീര്‍ പറഞ്ഞു.
എംഎസ്എഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ‘വേര്’ എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ ‘മതം, മാര്‍ക്‌സിസം, നാസ്തികത’ എന്ന വിഷയത്തില്‍ സംസാരിക്കവേയായിരുന്നു എം കെ മുനീറിന്റെ പരാമര്‍ശം.