കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം,പുരുഷന്‍മാരുടെ 73-കിലോ ഭാരദ്വഹനത്തില്‍ അചിന്ത ഷിവലിയാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്.രണ്ടാം സ്ഥാനത്തെത്തിയ മലേഷ്യന്‍ താരത്തേക്കാള്‍ പത്ത് കിലോയാണ് അചിന്ത കൂടുതല്‍ ഉയര്‍ത്തിയത്.പുരുഷന്‍മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ മിസോറംകാരനായ ജെറമി ലാല്‍റിന്നുങ്ക റെക്കോഡ് തിളക്കത്തില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണിത്.ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറ് മെഡലായി. ആറും ഭാരോദ്വഹനത്തില്‍നിന്നാണ്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ മണിപ്പൂരുകാരിയായ ബിന്ധ്യാറാണി ദേവി ഞായറാഴ്ച പുലര്‍ച്ചെ വെങ്കലം സ്വന്തമാക്കി. ശനിയാഴ്ച മീരാഭായ് ചാനു സ്വര്‍ണവും സങ്കേത് സര്‍ഗാര്‍ വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനലുണ്ട്. 81 കിലോ വിഭാഗത്തില്‍ ഉച്ചയ്ക്ക് രണ്ടിന് അജയ് സിംഗും വനിതകളുടെ 71 കിലോവിഭാഗത്തില്‍ രാത്രി 11ന് ഹര്‍ജീന്ദര്‍ സിംഗും മെഡല്‍ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങും. നീന്തലില്‍ വൈകിട്ട് 3.51ന് മലയാളിതാരം സജന്‍ പ്രകാശിന്റെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സ്. രാത്രി ഒന്നിന് ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഫൈനലിനിറങ്ങും. ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിലും ടേബിള്‍ ടെന്നിസ് പുരുഷ ടീം ഇന്നത്തിലും ഇന്ത്യക്ക് ഇന്ന് സെമിഫൈനലുണ്ട്.