മലയാളക്കര ഏറെ പാടി നടന്ന കൈതോല പായ വിരിച്ചുവെന്ന നാടൻ പാട്ടിന്റെ രചയിതാവായ പ്രശസ്ത നാടൻപാട്ടു കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. പരേതരായ നെടുപറമ്പിൽ താമിയുടെയും മുണ്ടിയുടെയും മകനാണ്.
അവിവാഹിതനായ ഇദ്ദേഹം ഒരുപാടു ഗാനങ്ങൾ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫ്‌ളവേഴ്‌സ് ടി വി യിലെ പ്രോഗ്രാമിലൂടെയാണ് അദ്ദേഹത്തെ പുറംലോകം അറിഞ്ഞു തുടങ്ങുന്നത. കോമഡി ഉത്സവത്തിൽ എത്തിയ അദ്ദേഹം ആലപിച്ച പാലോം പാലോം നല്ല നടപാലം എന്ന ഗാനം ആരെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. അത് ഏറെ പ്രശംസ നേടുകയും ചെയ്തു.കലാഭവൻ മണിയുടെ ഓഡിയോ കാസറ്റുകളിൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ അവിഭാജ്യഘടകമായിരുന്നു.