മുക്കം: മുക്കം പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന് പുറകിലെ മാലിന്യക്കൂമ്പാരത്തില്‍് തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോദന നടത്തി. ഈ കെട്ടിടത്തില്‍ മുന്‍പ് വാടകക്ക് താമസിച്ചവര്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. 2 വര്‍ഷം മുന്‍പ് കാരശ്ശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലുള്ള മനുഷ്യ ശരീരം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ തലയോട്ടി അന്നത്തെ മൃതദേഹതിന്റേതാവാമെന്നാണ് സംശയം. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.