National

റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു;പ്രതിഷേധം ശക്തമായതോടെയാണ് പിൻമാറ്റം

റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റാനുള്ള നീക്കം തത്ക്കാലം ഉപേക്ഷിച്ചു. ആർ എം എസ് കേന്ദ്രം മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് റെയിൽവേയുടെ പിൻമാറ്റം. മലപ്പുറം ജില്ലയിലെ 54 തപാൽ ഓഫീസുകളിൽ നിന്നുള്ള തപാലുകൾ വേർതിരിക്കുന്നത് തിരൂരിലെ ആർ എം എസ് കേന്ദ്രത്തിലാണ്. തിരൂർ സ്റ്റേഷനിൽ അമൃത് ഭാരത് വികസന പദ്ധതിയുടെ ഭാഗമായി എസ്കലേറ്റർ നിർമിക്കാനെന്നു പറഞ്ഞാണ് മെയിൽ സർവീസ് കേന്ദ്രം ഇവിടെ നിന്നും ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ തപാൽ വിതരണം താളം തെറ്റിക്കുമെന്നതിനാൽ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നു.എം പി അബ്ദുസമദ് സമദാനി എം പി അടക്കമുള്ള ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ റെയിൽവേ ലൈനിൽ തന്നെ ആർ എം എസ് ഓഫീസിന് പുതിയ സ്ഥലം അനുവദിക്കാൻ തീരുമാനമായി. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!