എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് എകെജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എ.കെ.ജി. സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് ബോധപൂര്‍വമാണെന്നും ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന ഭയം കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. എകെജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസും ബിജിപിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല. തുടര്‍ഭരണം വന്നശേഷം കേരളത്തെ കലാപഭൂമിയാക്കാന്‍, ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും കെപിസിസി സെക്രട്ടറിമാരിലൊരാളായി നിയമിക്കാനും ഒരു ലജ്ജയുമില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്ന് മന്ത്രി ആരോപിച്ചു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് വന്നതിന് ശേഷം ഉറക്കം നഷ്ടപ്പെട്ടവര്‍ വിമോചനസമരം എന്ന ഓമനപ്പേരില്‍ നടത്തിയ അക്രമം പോലെതന്നെ, തുടര്‍ഭരണത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്.
എകെജി സെന്റര്‍ കേരളത്തിലെ ഇടതുപക്ഷ മനസുള്ളവരുടെ വികാരമാണ്. എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ് പ്രതിഷേധങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കാനും ക്രമസമാധാനനില തകര്‍ന്നു എന്ന പ്രചാരണം നടത്താനും വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തില്‍ വന്നാല്‍ കട്ടുമുടിച്ച് ശീലമുളളവരെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്തതാണ് തുടര്‍ഭരണം. പ്രത്യേകതരം മാനസിക വിഭ്രാന്തിയുളളവരായി സംസ്ഥാനത്തെ വലതുപക്ഷം മാറിയിരിക്കുകയാണ് എന്നും മന്ത്രി റിയാസ് പറഞ്ഞു.