ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ വയറിങ് ഉത്പന്നങ്ങളുടെ നിർമാതാക്കളായ GM കമ്പനി കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ വയറിങ് മേഖലയിൽ തൊഴിലെടുക്കുന്ന അംഗീകൃത തൊഴിലാളികൾക്ക് ‘മിഷൻ സഹായത’ എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ
കിറ്റുകൾ വിതരണം ചെയ്തു. സഫീന ഇലക്ട്രിക്കൽ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം യൂണിറ്റ് പ്രസിഡണ്ട് കെ.കെ ജൗഹർ ഉദ്ഘാടനം നിർവഹിച്ചു. സഫീന ഇലക്ട്രിക്കൽസ് ഉടമ ടി.മുഹമ്മദ് മുസ്തഫ, GM കമ്പനി സെയിൽസ് മാനേജർ സജീർ, ജലീൽ വള്ളിൽ,
രജീഷ്, റഷീദ് എന്നിവർ സംസാരിച്ചു
ഇലക്ട്രിക്കൽ തൊഴിലാളികൾക്ക് ജി.എം കമ്പനി ഭക്ഷ്യ കിറ്റുകൾ നൽകി

