കൊടുവള്ളി : ഭിന്നശേഷിയുള്ള കുട്ടിയുടെ എസ് എസ് എൽ സി വിജയത്തിൽ ഫേസ്ബുക്കിൽ അനുമോദനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ കുട്ടിയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് കമൻറ്. കൊടുവള്ളി കാരാട്ട് ബഷീറിന്റെ മകനെ മുഹമ്മദ് റസ്ബിലിനെ അനുമോദിച്ച് സുഹൃത്ത് അലി മേപ്പാല ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന് താഴെയാണ് കുരങ്ങന്റെയും,കഴുതയുടെയും ചിത്രം നൽകിയും,ചില മോശം വാചകങ്ങൾ നൽകിയും സക്കീർ പുഴങ്കരയെന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും കമെന്റുകൾ രേഖപ്പെടുത്തിയത്.
കണ്ണിനും കാലിനും തുടങ്ങി 70% ത്തിൽ കൂടുതൽ വൈകല്യമുള്ള കുട്ടി പരീക്ഷയിൽ മികച്ച വിജയം നേടിയയ്ത് ചെറിയ കാര്യമല്ല . അതൊരു പൊൻ തിളക്കമാണ് അതിനെ അപമാനിക്കുന്ന രീതിയിലുള്ള മനുഷ്യത്വ രഹിതമായ കമന്റ് അങ്ങേയറ്റം മോശമാണ്. ഇക്കാര്യത്തിൽ കുടുംബം പരാതി നല്കാനിരിക്കയാണ്