സിബ്ഗത്തുള്ള കുന്ദമംഗലം
ഡോക്‌ടേഴ്‌സ് ദിനത്തിൽ കഴിഞ്ഞ 50 വർഷമായി ഒന്നിച്ചു മുൻപോട്ട് പോകുന്ന രണ്ടു ഡോക്ടർമാരെ കുന്ദമംഗലം ന്യൂസ് ഡോട് കോമിലൂടെ പരിചയപെടുത്തുകയാണ്. നടുവണ്ണൂർ അരിക്കത്ത് സ്വദേശി ശങ്കരൻ, കോഴിക്കോട് പാവങ്ങാട് യൂസഫ് . രണ്ടാളും 1964 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഒന്നിച്ചു പഠിച്ചവരാണ് ഉറ്റ സുഹൃത്തുക്കൾ. പിന്നീട് 1970ൽ കോളേജ് പഠനം പൂർത്തികരിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ ഇരു പേർക്കും ആ സൗഹൃദം പിരിയാൻ തോന്നിയില്ല.
ഒരേ മേഖലയിൽ ഒന്നിച്ചു തന്നെ മുൻപോട്ട് പോകാമെന്നു ഇരുപേരും കരുതി. അങ്ങനെ രണ്ടാളുടെയും പരിശ്രമത്തിന്റെ ഫലമായി കോഴിക്കോട് ജില്ലയിൽ നടുവണ്ണൂരിൽ മെട്രോ എന്ന പേരിൽ ഒരു ഹോസ്പിറ്റൽ ആരംഭിച്ചു. പരസ്പരം യാതൊരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ ഇന്നും നീണ്ട 50 വർഷത്തെ സൗഹൃദത്തോടൊപ്പം ഇരുപേരും ഹോസ്പിറ്റലും നല്ല രീതിയിൽ കൊണ്ട് പോകുന്നു.
ഇന്ന് ഇവർ രണ്ടു പേരും മാത്രമല്ല ഇവരുടെ കുടുംബവും ഇതു പോലെ ഒന്നിച്ചു മുൻപോട്ട് പോവുകയാണ്. അഞ്ചു തലമുറകൾ താണ്ടി സൗഹൃദത്തിൽ നിലനിൽക്കാൻ സാധിച്ചത് വലിയൊരു കാര്യം തന്നെയാണ്.
ഇരുപേർക്കും രണ്ടു മക്കളാണുള്ളത് ഡോക്ടർ ശങ്കരന്റെ മക്കളുടെ പേര് പ്രവീൺ, ശ്രീജി ഭാര്യ ശ്രീദേവി, ഡോക്ടർ യൂസഫിന്റെ മക്കളുടെ പേര് സത്യജിത്ത്,രോഷിണി ഭാര്യ കുഞ്ഞിമോൾ, മക്കളുടെ പേരിലുമുണ്ട് ചില കൗതുകങ്ങൾ. ഇരുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നിർദ്ദേശിച്ചതാണ് ആ പേരുകൾ. അവരുടെ ഒത്തോരുമ ആ പേരുകളിലുമുണ്ട്.
കോവിഡ് കാലത്തും ഇരു പേരും വിശ്രമമില്ലാത്ത സേവനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഞാറാഴ്ച്ചകളിൽ അവധി പോലും എടുക്കാതെ നിലവിൽ ഇരുപേരും പ്രവർത്തനം തുടരുന്നു. കോവിഡിനെ ഭീതിയില്ലാതെ നേരിടണമെന്നാണ് ഇരുപേരുടെയും പക്ഷം. കോവിഡ് മാത്രമല്ല ലോകത്തിലെ ഏക രോഗം. മറ്റു രോഗങ്ങൾക്കും ചികിത്സ നൽകേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഇരുപേരും അവധിയില്ലാതെ ചികിൽസിച്ചു കൊണ്ടിരിക്കുന്നത്.
സൗഹൃദവും ചികിത്സയും ആത്മബന്ധങ്ങളും ഇനിയും വർഷക്കാലങ്ങൾ നീണ്ടു നിൽക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
പ്രശസ്ത ഡോക്ടറും പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയെ ആദരിക്കുന്നതിനായി ഇന്ത്യയിൽ ജൂലൈ ഒന്നിന് ദേശീയ ഡോക്ടർമാരുടെ ദിനം ആചരിക്കുന്നു. 1882 ജൂലൈ 1 ന് ജനിച്ച ഇദ്ദേഹം 1962 ൽ ജൂലൈ 1 നാണ് മരിച്ചത്. ജനനവും മരണവും ജൂലൈ 1 നാണെന്നുള്ള പ്രത്യേകതയുമുണ്ട്. ഈ ദിനമാണ് ഡോക്ടർഴ്സ് ദിനമായി ആചരിക്കുന്നത്.