Trending

ഇന്ത്യയിൽ കോവിഡ് ; 24 മണിക്കൂറിനിടെ 18,653 പേർക്ക് കോവിഡ്, 507 മരണം

കോവി‍ഡ് 19 വൈറസ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മരണസംഖ്യയും ഉയരുന്നു. 24 മണിക്കൂറിനിടെ 507 പേരാണ് രാജ്യത്ത് രോ​ഗബാധമൂലം മരിച്ചത്. ഇതോടെ ഇന്ത്യയിൽ മരണം 17,400 ആയി.

24 മണിക്കൂറിനിടെ 18,653 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി ഉയർന്നു. ഇതിൽ 2,20,114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,47,979 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ മാത്രം 1,74,761 രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. 7,855 പേരാണ് അവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 87,360 പേർക്കാണ് രോഗം. 2,742 മരണം രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

90,167 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടിൽ 1,201 മരണവും 32,557 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1,846 മരണവുമുണ്ടായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!