National News

മുംബൈയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു, കോവിഡ് പരിശോധന കൂട്ടും

മുംബൈയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനമായി കുതിച്ച പശ്ചാത്തലത്തില്‍ മുംബൈയില്‍ കോവിഡ് പരിശോധനങ്ങള്‍ വീണ്ടും വര്‍ധിപ്പിക്കും. പരിശോധന കേന്ദ്രങ്ങള്‍ പൂര്‍ണസജ്ജമാക്കണമെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി മുതല്‍ കുറഞ്ഞുവന്ന കൊവിഡ് നിരക്കാണിപ്പോള്‍ കുത്തനെ കൂടുന്നത്. ഇന്നലെ മാത്രം നഗരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടത് 506 പുതിയ കൊവിഡ് കേസുകളാണ്.

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് അധികൃതര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. പ്രതിദിന രോഗനിരക്ക് വളരെവേഗം വര്‍ദ്ധിക്കുകയാണ്. 12നും 18നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍, ബൂസ്റ്റര്‍ ഡോസ്, എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കണം. ആശുപത്രികള്‍ എപ്പോഴും സജ്ജമായിരിക്കണമെന്നും കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളില്‍ ആശുപത്രിവാസം വര്‍ദ്ധിക്കുകയാണെങ്കില്‍ മലാഡിലെ ജംബോ ആശുപത്രിയാണ് മുന്‍ഗണനാക്രമത്തില്‍ ഉപയോഗിക്കേണ്ടതെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!