റഷ്യയിൽ നിന്നുള്ള സ്പുട്നിക് v വാക്സിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി. 30 ലക്ഷം ഡോസ് വാക്സിനാണ് ചാർട്ടേഡ് വിമാനത്തിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് വാക്സിൻ ഇറക്കുമതിയാണിത്.
വാക്സിൻ ഇറക്കുമതിക്കായി എല്ലാ സൗകര്യവും സജ്ജമാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സ്പുട്നിക് വാക്സിൻ സംഭരിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സൗകര്യങ്ങൾ ആവശ്യമുണ്ട്. മൈനസ് 20 ഡിഗ്രീ സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്