Kerala News

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. എസ്‌ഐ കെഎ സാബു ഉള്‍പ്പെടെ ആറ് പേരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശയിലാണ് നടപടി.

എസ്‌ഐ കെഎ സാബു, എഎസ്‌ഐ റോയി, ഡ്രൈവര്‍ നിയാസ്, കോണ്‍സ്റ്റബിള്‍ ജിതിന്‍, ഹോംഗാര്‍ഡ് ജെയിംസ്, റിജിമോന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വനിത പൊലീസ് ഉദ്യോഗസ്ഥരായ ഗീതു, അമ്പിളി എന്നിവര്‍ക്കെതിരെ പിഴ ചുമത്താനും വകുപ്പ് തല നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. 2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12നാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെങ്കിലും ജൂണ്‍ 15നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കെ മരണപ്പെടുകയായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!