Kerala News

ചിറ്റയം ഗോപകുമാർ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. അടൂരിൽ നിന്നുള്ള എംഎൽഎ ചിറ്റയം ഗോപകുമാർ 15മത് കേരള നിയമസഭയുടെ ഡപ്യൂട്ടി സ്‌പീക്കറാണ് .ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രതിപക്ഷത്ത് നിന്ന് ആരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപെട്ടത്. ഔദ്യോഗിക പ്രഖ്യാപനം സ്‌പീക്കർ എം.ബി രാജേഷ് നിയമസഭയിൽ നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ, രണ്ട് തവണയായി അടൂരിനെ നിയമസഭയിൽപ്രതിനിധീകരിക്കുന്നു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബാലവേദി, എഐഎസ്എഫ് പ്രവർത്തകനായാണ് രാഷ്ട്രീയത്തിൽ തുടക്കം. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം. തുടർന്ന് എഐവൈഎഫിലും എഐടിയുസിയിലും പ്രവർത്തിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!