Kerala News

തന്റെ സ്വപ്നം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയ കാട്ടു പന്നികൾ കർഷകർക്ക് വേട്ടയാടാൻ പുറപ്പെടിവിച്ച അശാസ്ത്രീയ ഉത്തരവ് സർക്കാരിനോട് തിരുത്താൻ അപേക്ഷിച്ച് പ്രേംരാജ് മോഹൻ

കോഴിക്കോട് : കാട്ടു പന്നിയുടെ ശല്യം കൊണ്ട് തന്റെ കൃഷി ജീവിതം തന്നെ നിലച്ചു പോയ ഒരു കർഷകനുണ്ട് മാവൂരിൽ ഗോളിയോർ റയേണൻസ് ജീവനക്കാരനായിരുന്ന പ്രേംരാജ് മോഹൻ കുഞ്ഞോത്ത്. കോഴിക്കോട് പൊറ്റമ്മലിലാണ് ഇപ്പോൾ താമസം. വർഷങ്ങൾക്ക് മുൻപ് താൻ ജോലി ചെയ്ത സ്ഥാപനം പൂട്ടിയതോടെ കൃഷിയിലേക്ക് തിരിയിക്കുയായിരുന്നു ഇദ്ദേഹം . പക്ഷെ കൃഷിയുടെ അന്ധകാനായി കാട്ടു പന്നി ശല്യം ഇദ്ദേഹത്തെ വേട്ടയാടി. ഇത് ഇദ്ദേഹത്തിന്റെ മാത്രം ദുരിതമല്ല. ചാത്തമംഗലം, മാവൂർ കാരശ്ശേരി തുടങ്ങി ഇദ്ദേഹത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നം കൂടിയാണിത്.

2016 ലാണ് പ്രേംരാജ് മോഹൻ അവസാനമായി വലിയ രീതിയിലുള്ള കൃഷിയിറക്കുന്നത്. ആകെ 8 ഏക്കർ സ്ഥലത്തിൽ 4 ഏക്കർ സ്ഥലം കണ്ണി പറമ്പെന്ന പ്രദേശത്തും ബാക്കി മാവൂർ പൈപ്പ് ലൈൻ റോഡരികിലുമായാണ് കൃഷി ഇറക്കിയിരുന്നത്. മാവൂർ ഗ്രാസിമിന്റെ അടുത്തായാണ് ഈ സ്ഥലങ്ങൾ.
നട്ട 800 റബർ തൈകളിൽ പലതും പന്നി നശിപ്പിച്ചു. തുടർന്നുള്ള കൊല്ലങ്ങളിൽ അത് മാറ്റി നട്ടു. പക്ഷെ ഫലമുണ്ടായില്ല .നിലവിൽ ഗ്രാസിം ലാന്റ് ഒരു കാട്ടുപന്നി വളർത്തൽ കേന്ദ്രം തന്നെയായി മാറിയിട്ടുണ്ട്. ഇവിടുന്നാണ് മുഖ്യമായും പന്നികൾ നാട്ടിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നത്. ഇപ്പോഴും റബർ തൈകൾക്കിടയിൽ മറ്റു വിളകൾ വേണമെങ്കിൽ കൃഷി ചെയ്യാം. പക്ഷെ ചെയ്തിട്ട് കാര്യമില്ല.

തന്റെ സ്വപ്ന പദ്ധതിയായി മാവൂരിലെ സ്വന്തം ഭൂമിയിൽ മൂവായിരത്തോളം വാഴയും ആയിരത്തോളം റബ്ബറും അടങ്ങിയ കൃഷി അന്ന് 2016ൽ ആരംഭിച്ചത്. പക്ഷെ രാത്രി കാലങ്ങളിൽ കൃഷിയിടങ്ങളിൽ ഇറങ്ങി മേയുന്ന പന്നി കൂട്ടങ്ങൾ, ഒന്നു പോലും ബാക്കി വെക്കാതെ മുഴുവനായി നശിപ്പിച്ചു. പരാതിയുമായി അധികാരികളെ കണ്ടു പക്ഷെ യാതൊരു പരിഹാരവും ഉണ്ടായില്ല. ഇതിനാവശ്യമായ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അശാസ്ത്രീയമാണെന്ന് കണ്ട് നിർത്തി വെച്ചു. ഇടയ്ക്ക് ഉത്തരവുകളിൽ വരുന്ന വൈരുധ്യം കർഷകർക്ക് പന്നികളെ വേട്ടയാടാൻ കഴിയാത്ത അവസ്ഥ നില നിർത്തി.

നിലവിലെ നിയമത്തിൽ ഡി എഫ് ഒ യ്ക്ക് ദുരിതം വിതയ്ക്കുന്ന പന്നികളെ തോക്കു കൊണ്ട് വേട്ടയാടാം. എന്നാൽ ജില്ലയിൽ ആകെ ഒരു ഡി എഫ് ഒയാണുള്ളത് ഒരാളിനെ കൊണ്ട് എത്ര കൃഷിയിടത്തിൽ ദുരിതം മാറ്റി നല്കാൻ കഴിയും, പെട്ടെന്ന് പെറ്റ് വളരുന്ന കാട്ടുപന്നികൾ അതിവേഗത്തിലാണ് കൃഷി നാശം ഉണ്ടാക്കുന്നത്. ഇതോടൊപ്പം ലൈസൻസുള്ള തോക്കുള്ള കൃഷിക്കാരനായ ആളിന് നിലവിൽ കൊല്ലാനുള്ള അധികാരവും നൽകുന്നെങ്കിലും ലൈസൻസുള്ള തോക്ക് പഴയത് പോലെ ഉപയോഗിക്കുന്ന കർഷകർ ഇല്ലായെന്നതാണ് വസ്തുത. മറിച്ച് മറ്റു രീതിയിൽ കൊല ചെയ്യാൻ കർഷകർ ശ്രമിച്ചാൽ വലിയ രീതിയിലുള്ള ശിക്ഷ നിയമത്തിനു കീഴിലുണ്ട്. അതോർത്ത് ആരും ഇതിനായി തുനിയില്ല. പന്നിയുടെ വിളയാട്ടം തുടർന്ന് കൊണ്ടേയിരിക്കുന്നു.

ദുരിതത്തിൽ നിന്നും കരകയറാൻ ഇവയെ വെടി വെക്കാൻ പുതുതായി ഇറക്കിയഅശാസ്ത്രീയമായ ഉത്തരവ് തിരുത്തി കർഷകർക്ക് അനുവാദം നൽകുന്ന ഓർഡിനൻസ് സർക്കാർ ഇറക്കണമെന്നാണ് പ്രേംരാജ് മോഹൻ ഉൾപ്പെടുന്ന കര്ഷകരുടെ ആവിശ്യം. ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കർഷകരെ രക്ഷിക്കാനുള്ള നടപടി ഉണ്ടാവണെന്ന് അപേക്ഷിക്കുകയാണ് നിലവിൽ പ്രേംരാജ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!