Trending

ആശമാരുടെ സമരം നാലാം ഘട്ടത്തിലേക്ക്:നിരാഹാരം സമരം പിൻവലിച്ചു

ആശമാരുടെ നാലാം ഘട്ട സമരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ
നിരാഹാരം സമരം പിൻവലിച്ചു. കഴിഞ്ഞ 42 ദിവസമായി നടത്തിവരുന്ന റിലേ നിരാഹാരം സമരം ആണ് അവസാനിപ്പിച്ചത്. രാപകൽ സമരം തുടരും. നാലാം ഘട്ട സമരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ആശമാരുടെ തീരുമാനം. മെയ്‌ 5 മുതൽ ആശമാരുടെ നാലാം ഘട്ട സമര പരിപാടി രാപകൽ സമര യാത്ര ആരംഭിക്കും.രാപകൽ സമരയാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരാഹാരസമരം ആശമാർ പിൻവലിച്ചത്. ഈ മാസം അഞ്ചാം തീയതിയാണ് കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സമരയാത്ര സംഘടിപ്പിക്കുന്നത്. ഇന്ന് രാപകൽ യാത്രയുടെ ഫ്ലാഗ് ഓഫ് നടന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം 80 ദിവസം പിന്നിടുകയാണ്. ഇന്ന് സമരക്കാർ മെയ്ദിന റാലി സംഘടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!