National

‘നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു’: റെയ്ഡിനു പിന്നാലെ വിശദീകരണവുമായി ബൈജു

ന്യൂഡൽഹി: നിയമങ്ങൾക്കനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന വിശദീകരണവുമായി, രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് രംഗത്ത്. ബൈജൂസിന്റെ ബെംഗളൂരുവിലെ ഓഫിസുകളിലും ഉടമ ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം.

വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) അനുസരിച്ചു നടന്ന പരിശോധനയിൽ ചില രേഖകളും ഡിജിറ്റൽ വിവരങ്ങളും പിടിച്ചെടുത്തതതായി ഇഡി വ്യക്തമാക്കിയിരുന്നു. വീട്ടിലും 2 ഓഫിസുകളിലുമായിട്ടായിരുന്നു പരിശോധന. ബാധകമായ എല്ലാ വിദേശനാണ്യ വിനിമയ ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ബൈജൂസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബൈജു രവീന്ദ്രൻ ജീവനക്കാർക്കായി എഴുതിയ കത്തിൽ വ്യക്തമാക്കി.

കമ്പനിയുടെ വിദേശ ഇടപാടുകളെല്ലാം കൃത്യമായ രീതിയിൽ പരിശോധിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. വളർച്ചയുടെ ഭാഗമായി കമ്പനി ചില വിദേശ കമ്പനികളെ ഏറ്റെടുത്തിരുന്നു. ഇതിനായി വിദേശ പണമിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. കൃത്യമായ രേഖകളോടെ നിയമപരമായിട്ടാണ് ഇത്തരം ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം കത്തിൽ വിശദീകരിച്ചു. അന്വേഷണ ഏജൻസിയും അധികൃതരും പരിശോധനകൾക്കൊടുവിൽ ഇതേ നിഗമനത്തിലേക്ക് എത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ബൈജൂസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!