International

ഐഎസ് തലവനെ കൊലപ്പെടുത്തിയെന്ന് തു‍ർക്കി; വെളിപ്പെടുത്തലുമായി എർദോഗൻ

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഖുറൈഷിയെ വധിച്ചതായി തു‍ർക്കി പ്രസിഡന്റ് റജബ് തയീപ് എർദോഗൻ. വടക്കു പടിഞ്ഞാറൻ സിറിയയിലെ ജെൻഡരിസിലുള്ള ഫാം ഹൗസിൽ നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് ഖുറൈഷിയെ വധിച്ചത്. തു‍ർക്കി രഹസ്യാന്വേഷണ സംഘവും തു‍ർക്കിയുടെ പിന്തുണയുള്ള പ്രാദേശിക പോലീസും സംയുക്തമായാണ് നടപടി പൂ‍ർത്തിയാക്കിയത്.

തു‍ർക്കിയിലെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എ‍ർദോഗൻ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഐഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജെൻഡരിസിലെ ഒളിത്താവളത്തിലിരുന്ന് ഖുറൈഷി ഐഎസിന്റെ പ്രവ‍ർത്തനങ്ങൾ നിയന്ത്രിക്കുകയായിരുന്നുവെന്നാണ് റിപ്പോ‍ർ‍ട്ടുകൾ.

ജെൻഡരിസ് തു‍ർക്കിയുടെ അതിർത്തി പ്രദേശമാണ്. വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. കഴിഞ്ഞ നവംബറിൽ തങ്ങളുടെ നേതാവായ അബു അൽ ഹസൻ അൽ ഹാഷിമി അൽ ഖുറൈഷി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചിരുന്നു. 2022 ഒക്ടോബർ പകുതിയോടെ നടത്തിയ സൈനിക നീക്കത്തിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് യുഎസ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ സിറിയയിൽ വെച്ചു നടത്തിയ ഓപ്പറേഷനിലാണ് മുൻ നേതാവ് അബു അൽ ഹസൻ അൽ ഹാഷ്മി അൽ ഖുറൈഷി കൊല്ലപ്പെട്ടത്. ഇതിനു ശേഷമാണ് അബു ഹുസൈൻ അൽ-ഖുറൈഷി ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!