Kerala News

കൊച്ചി നഗരത്തിൽ മാലിന്യ നീക്കം പ്രതിസന്ധിയിൽ; ബ്രഹ്മപുരത്ത് ഇനി ജൈവ മാലിന്യം എടുക്കില്ല

മാലിന്യ സംസ്കരണത്തിനായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെ ആശ്രയിച്ചിരുന്ന കൊച്ചി നഗരത്തിൽ ഇന്ന് മുതൽ മാലിന്യ നീക്കം പ്രതിസന്ധിയിൽ. ബ്രഹ്മപുരത്തേക്ക് ഇനിമുതൽ ജൈവ മാലിന്യം കൊണ്ടുവരാൻ പാടില്ലെന്ന തീരുമാനത്തെ തുടർന്നാണ് മാലിന്യ നീക്കം പ്രതിസന്ധിയിലാകുന്നത്

ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശം. തീപിടുത്തത്തിന് ശേഷം ബ്രഹ്മപുരത്തേക്ക് ഏപ്രിൽ 30ന് ശേഷം ജൈവമാലിന്യം എടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തിരുന്നു.
കൊച്ചി കോർപറേഷനിൽ നിന്നൊഴികെ മാലിന്യം എടുക്കൽ നിർത്തുന്നതോടെ ആലുവ, തൃക്കാക്കര, അങ്കമാലി, തൃപ്പൂണിത്തുറ, മരട് തുടങ്ങിയ ന​ഗരങ്ങളെയാണ് മാലിന്യശല്യം രൂക്ഷമായി ബാധിക്കുക.

പ്രതിസന്ധി പരിഹരിക്കാനാകാതെ വന്നാൽ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഇതര ന​ഗരസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!