മെയ് ദിന ഓര്‍മകളുമായി കാരന്തൂരില്‍ ദീര്‍ഘകാലം പോര്‍ട്ടറായി ജോലി ചെയ്ത കമ്പിളി മുഹമ്മദ് കുഴിമ്പാട്ടില്‍ വീട്ടില്‍ മുഹമ്മദ് കാരന്തൂരിൽ പോര്‍ട്ടറായാണ് ജീവിതം ആരംഭിച്ചത്. കമ്പിളി മുഹമ്മദ് കോയ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇരട്ടപ്പേരില്‍ അറിയപ്പെടുന്നതില്‍ ഏറെ സന്തോഷവാനായ ഇദ്ദേഹം തന്നെ തിരിച്ചറിയാന്‍ ആ പേര് നിര്‍ബന്ധമാണെന്നാണ് പറയുന്നത്. 50 വര്‍ഷക്കാലം തൊഴി്ലാളിയായി ജോലി ചെയ്ത ഇദ്ദേഹം ഇതുവരെയും ഒരു സംഘടനയിലും മെമ്പറല്ല.
പത്താം വയസ്സില്‍ ജോലി തുടങ്ങിയ ഇദ്ദേഹം മൂന്നുവര്‍ഷം മുന്‍പ് ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായതോടെ ഇദ്ദേഹം ജോലി നിര്‍ത്തി. പണ്ട് കാലത്ത് കാളവണ്ടിയില്‍ ചരക്കുനീക്കം നടക്കുന്ന കാലത്ത് ജോലി ചെയ്തിരുന്നു. പിന്നീട് ലോറിയിലും ജോലി ചെയ്തു. അന്ന് അഞ്ച് അണ രണ്ട് അണ എന്നിങ്ങനെയൊക്കെയായിരുന്നു കൂലി എന്നും ഈ മെയ്ദിനത്തില്‍ അദ്ദേഹം ഓര്‍ക്കുന്നു.
കാരന്തൂരിലും, പരിസരത്തും നിറ സാന്നിദ്ധ്യമായ കമ്പിളി മുഹമ്മദ്ക്കായെ ഐഎന്‍ടിയുസി യുവജന വിഭാഗം മെയ്ദിനത്തിന്റെ ഭാഗമായി ആദരിച്ചു. കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ: ഷമീര്‍ കുന്ദമംഗലം ഷാള്‍ അണീയിച്ചു. INTUC കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് റെജിന്‍ ദാസ്, അസീസ് ചേരിഞ്ചാല്‍ തുടങ്ങിയവര്‍

