രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. ഈ കാലയളവില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ഇതോടെ രാജ്യത്ത് മെയ് 17 വരെ ലോക്ക് ഡൗണ്‍ തുടരും.
ലോക്ക്ഡൗണ്‍ മേയ് 4 ന് ശേഷം രണ്ടാഴ്ച കൂടി നീട്ടാന്‍ ആഭ്യന്തര മന്ത്രാലയം 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിയന്ത്രണമേഖലയ്ക്കു പുറത്ത്, റെഡ് സോണുകളില്‍, ഇന്ത്യയിലുടനീളം നിരോധിച്ചിരിക്കുന്നവയ്ക്ക് പുറമേ ചില പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നു. അവ ഇവയാണ്: സൈക്കിള്‍ റിക്ഷകളുടെ ഓട്ടം & ഓട്ടോ റിക്ഷകള്‍; ടാക്‌സികള്‍ & ക്യാബ് അഗ്രഗേറ്ററുകള്‍; സംസ്ഥാനത്തിന് അകത്തും സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള ബസുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും അനുവദിക്കില്ല.

