ജനങ്ങള്‍ക്ക് ആശ്വാസമായി എല്‍.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് രാജ്യത്ത് ഗ്യാസ് വില കുറയ്ക്കുന്നത്.
ആഗോള എണ്ണ വിപണിയിലെ മാന്ദ്യമാണ് കഴിഞ്ഞഎല്‍പിജി സിലിണ്ടറുകളുടെ വില കുറയാന്‍ കാരണം. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കൂടിക്കൊണ്ടിരുന്ന നിരക്കാണ് ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയത്.
ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 162.50 രൂപ വരെയാണ് ഇന്ന് കുറഞ്ഞത്. 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) സിലിണ്ടറിന്റെ ഇന്നത്തെ വില 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറഞ്ഞു.
മുംബൈയില്‍ എല്‍പിജി സിലിണ്ടറിന് 579 രൂപയാണ് വില. നേരത്തെ ഇത് 714.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ പാചക വാതക ഇന്ധന നിരക്ക് 190 രൂപ കുറഞ്ഞ് 584.50 രൂപയായി. ചെന്നൈയില്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് 569.50 രൂപയായി കുറഞ്ഞിട്ടുണ്ട്.

