കുന്ദമംഗലം : കാലവർഷം എത്തും മുൻപ് മുൻകരുതലുകൾക്കു തുടക്കം കുറിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും. “മഴയെത്തും മുമ്പേ മിഴിയെത്തണം”പേരിൽ ആരംഭിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ പരിപാടി ആരംഭം കുറിച്ചു. മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഈ കൊറോണ കാലത്ത് മറ്റു പകർച്ച വ്യാധികളിൽ നിന്നും രക്ഷപെടാൻ ജാഗ്രതയോടെ പ്രവർത്തക്കണമെന്നാണ് പദ്ധതിയുടെ ഉദ്ദേശ ലക്‌ഷ്യം.
വെള്ളത്തിൽ കൂടി പടരാൻ സാധ്യതയുള്ള മഞ്ഞപിത്തം , ടൈഫോയിഡ്,വയറിക്ക രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപനി,മലമ്പനി,രോഗങ്ങൾക്കെതിരെയും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ സാഹചര്യത്തിലാണ് പുതിയ നടപടി.
അയൽക്കൂട്ടങ്ങൾ വഴി മുഴുവൻ വീടുകളും സന്ദർശിച്ച് ഗ്രാമ പഞ്ചായത്ത് നൽകുന്ന നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് വിതരണം ചെയ്യാനും, ഓരോ വീടുകളുടെയും ശുചീകരണ പ്രവർത്തനം വിലയിരുത്താനുമാണ് തീരുമാനം. വീടിനും പരിസരത്തുമുള്ള വെള്ളം കെട്ടി നില്ക്കാൻ സാധ്യതയുള്ള മുഴുവൻ സ്രോതസ്സും വെള്ളം നീക്കി വൃത്തിയാക്കുക.വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം മറ്റു ചുറ്റു പാടും നന്നാക്കുക,ചൂടാറിയ വെള്ളം മാത്രം കുടിക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ പഞ്ചായത്ത് മുൻപോട്ട് വെക്കുന്നു. ഒപ്പം പനി ജലദോഷം തുടങ്ങിയ രോഗ ലക്ഷണം കണ്ടു തുടങ്ങിയാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കാനുമാണ് നിർദ്ദേശം.