മധ്യപ്രദേശിൽ പ്രധാന മന്ത്രിയെ വിമർശിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിന് പഞ്ചായത്ത് ജീവനക്കാരുടെയും പോലീസ് കോൺസ്റ്റബിളിന്റെയും ക്രൂര മർദനം. അടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു.
ധിമർഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രധാന മന്ത്രി ആവാസ് യോജനയിലും ശുചി മുറി നിർമാണത്തിലും ക്രമക്കേടുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിൽ പ്രകോപിതരായ പഞ്ചായത്ത് ജീവനക്കാരും കോൺസ്റ്റബിളും യുവാവിനെ വളഞ്ഞിട്ട് മർദിച്ചു. പഞ്ചായത്ത് സെക്രട്ടറി കുഞ്ച് ബിഹാരി അസിസ്റ്റന്റ് സെക്രട്ടറി അമ്രേഷ് റായി എന്നിവരാണ് മർദനത്തിന് തുടക്കമിട്ടത്.
യുവാവിനെ മർദിച്ച ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു. കൂടാതെ . വിഡിയോയിൽ കാണുന്ന മറ്റ് സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.