ലോക കപ്പ് വരെയുള്ള കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് രമേശ് പവാർ സ്ഥാനമൊഴിഞ്ഞു. ലോക കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ പവാറിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. രണ്ടാം തവണയാണ് പൊവാർ ഇന്ത്യൻ ടീമിനെ പരിശീലക ചുമതല ഏറ്റെടുത്തത്.
പുതിയ പരിശീലകനെ കണ്ടെത്താൻ ബി സി സി ഐ ശ്രമം തുടങ്ങി കഴിഞ്ഞു. പവാറിന് വീണ്ടും അപേക്ഷിക്കാമെങ്കിലും ലോകകപ്പിലെ മോശം പ്രകടനം കാരണം വീണ്ടും അവസരം നൽകിയേക്കില്ല.
ആര് പരിശീലക സ്ഥാനത്തേക്ക് വന്നാലും ആര് പരിശീലകനായാലും ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മണ് വനിതാ ടീമിൽ നിർണായക പങ്കുണ്ടാവുമെന്നാണ് സൂചന. അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് നടക്കാനിരിക്കെ, ദീർഘകാലാടിസ്ഥാനത്തിലേക്കുള്ള ടീമിനെ വളർത്തിയെടുക്കുകയാവും ബിസിസിഐയുടെ ലക്ഷ്യം. അടുത്ത സീസൺ മുതൽ വനിതാ ഐപിഎൽ നടക്കാനുള്ള സാധ്യത വളരെ അധികമാണെന്നിരിക്കെ കൂടുതൽ ആഭ്യന്തര താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്.