Kerala News

മന്‍സിയക്ക് ഐക്യദാര്‍ഢ്യം;’കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്ത പരിപാടി ഉപേക്ഷിച്ച് നര്‍ത്തകിമാര്‍

ഹിന്ദുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ നിന്നും ഭരതനാട്യ നര്‍ത്തകി മന്‍സിയയെ വിലക്കിയ ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധവുമായി കലാകാരികള്‍.നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യവുമായി ന‍ർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദുമാണ് രംഗത്തെത്തിയത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാ‍‍ർഢ്യവുമായി എത്തിയത്. ഏപ്രില്‍ 24ന് നിശ്ചയിച്ച പരിപാടി ബഹിഷ്കരിക്കുകയാണ് എന്നാണ് അഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.അവഗണന നേരിട്ട മറ്റ് കലാകാരികളോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നു എന്നുമാണ് ദേവിക സജീവന്‍ വ്യക്തമാക്കിയത്.

”നമസ്‌കാരം, നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നേരിട്ട കലാകാരികള്‍ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനാല്‍, ഏപ്രില്‍ 24ന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തേണ്ടിയിരുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ പെര്‍ഫോം ചെയ്യുന്നതില്‍ നിന്നും പിന്മാറുവാന്‍ ഞാന്‍ തീരുമാനിച്ചു,” ദേവിക സജീവന്‍ കുറിച്ചു.എന്നാല്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത് ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് താന്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ നിന്നും പിന്മാറാന്‍ കാരണം എന്നാണ് അഞ്ജു അരവിന്ദ് കുറിച്ചു.

”അതെ, ഏപ്രില്‍ 21ന് നടക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നൃത്തം അവതരിപ്പിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു,” അഞ്ജു അരവിന്ദ് കുറിച്ചു.

അഞ്ജു അരവിന്ദിന്‍റെ പോസ്റ്റ്

And….. Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April.
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താൻ എനിക്ക് പലകാരണങ്ങൾ ഉണ്ട്.
*കൂടൽമാണിക്യം കമ്മിറ്റിയുടെ നിബന്ധനകളിൽ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന ‘പുരാതനമായ’ നിയമം ഉണ്ടെന്നിരിക്കെ മൻസിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉൾപ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.
*പ്രോഗ്രാം കൺഫോം ചെയ്യാൻ പോയ എന്റെ സുഹൃത്തിനോട് ‘ഞാൻ ഹിന്ദു ആണ്’ എന്ന് (എന്റെ ഫോം ഉൾപ്പെടെ) എഴുതി ഒപ്പിടാൻ പ്രേരിപ്പിച്ചത്.
*’സമർപ്പണ’ കലാപരിപാടിയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാൽ ഈ നിബന്ധനകൾ ഒന്നും കഴിഞ്ഞ വർഷങ്ങളിലെ നൃത്തോത്സവങ്ങളിൽ ഉണ്ടായിരുന്നും ഇല്ല.
കൂടാതെ പ്രമുഖ കലാകാർ ഉൾപ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം ‘അവരുടേതായ’ കാരണങ്ങൾ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാൻ സാധിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളർന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോൾ പക്കമേളക്കാർക്ക് ഉള്ള പ്രതിഫലം പോലും സംഘാടകർ നൽകില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാൻ ആഗ്രഹിച്ചതും അതിനായി പ്രായത്നിച്ചതും. എന്നാൽ നിബന്ധനകൾ വെച്ച് വെച്ച്, ഞാൻ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്.
ഒരു കലാകാരി എന്ന നിലയിൽ, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂർണ്ണ ബോധ്യത്താൽ, കല അവതരിപ്പിക്കാൻ ‘ഹിന്ദുവാണ്’ എന്ന് എഴുതി സമ്മതിച്ചു ആ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് സാധിക്കില്ല.
Therefore I BOYCOTT this opportunity.
അഞ്ജു അരവിന്ദ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!