കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിന് ശേഷം ഷഹബാസ് കൂട്ടുകാരനൊപ്പം സ്കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീട്ടിലേക്ക് കയറുമ്പോള്‍ കുട്ടി അവശനായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഷഹബാസിന് ബോധം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെത്തിച്ച മുഹമ്മദ് സ്വാലിഹ് പറഞ്ഞു. സംഘര്‍ഷത്തിനുശേഷം കൂടെയുണ്ടായിരുന്ന കുട്ടിയാണ് വീട്ടിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്കിടയില്‍ മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്വാലിഹ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദ്യാര്‍ഥി സംഘര്‍ഷം അധ്യാപകര്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നുവെന്ന് ട്രിസ് ട്യൂഷന് സെന്റര്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രശ്നം ഒഴിവാക്കാന്‍ ഇതില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാറില്‍ അവരുടെ വീട്ടില്‍ എത്തിച്ചിരുന്നു. ഈ വിദ്യാര്‍ഥികളോട് ഇനി ക്ലാസില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്കി. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥികളെന്നും പ്രിന്‍സിപ്പല്‍ അരുണ്‍ സത്യന് പ്രതികരിച്ചു. ഷഹബാസ് പ്രശ്നക്കാരനായ ഒരു വിദ്യാര്‍ഥി അല്ലായിരുന്നുവെന്ന് ഏളേറ്റി വട്ടോളി എംജെ എച്ച് എസ് എസ് പ്രധാനാധ്യാപിക മിനി ജെ. പറഞ്ഞു.
ഇന്നലെ രാത്രി 12.30ഓടെയാണ് മുഹമ്മദ് ഷഹബാസ് ആണ് മരിക്കുന്നത്.

