National

ആനന്ദ് അംബാനി- രാധികാ മെര്‍ച്ചന്റ് വിവാഹം; സംഗീത പരിപാടിക്ക് പോപ് ഗായിക റിഹാന വാങ്ങുന്നത് വമ്പന്‍ തുക

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ലോകപ്രശസ്ത പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്ന്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്നു ദിവസങ്ങളിലായാണ് വിവാഹാഘോഷം. 29കാരി രാധിക മര്‍ച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം.

റിഹാനയെ കൊണ്ടുവരാന്‍ 8-9 ദശലക്ഷം യുഎസ് ഡോളറാണ് (6674 കോടി ഇന്ത്യന്‍ രൂപ) ചെലവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. റിഹാന ട്രൂപ്പിനൊപ്പം വ്യാഴാഴ്ച ജാംനഗറിലെത്തി. വിമാനത്താവളത്തില്‍നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആന്‍ ഈവനിങ് ഇന്‍ എവര്‍ലാന്‍ഡ് എന്നാണ് മൂന്നു ദിവസത്തെ ആഘോഷത്തിന് പേരു നല്‍കിയിട്ടുള്ളത്. റിഹാനയ്ക്ക് പുറമേ, ദില്‍ജിത് ദൊസാഝും അഥികളെ ഹരംപിടിപ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഖ്യാത ഇല്ല്യൂഷണിസ്റ്റ് ഡേവിഡ് ബ്ലെയിനിന്റെ പരിപാടിയുമുണ്ടാകും.

അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങള്‍ക്ക് ഇത് ആദ്യമായല്ല അന്താരാഷ്ട്ര സംഗീതജ്ഞരെത്തുന്നത്. ഇഷ അംബാനി-ആനന്ദ് പിരാമള്‍ വിവാഹത്തില്‍ അമേരിക്കന്‍ ഗായിക ബെയോന്‍സ് ആണ് അതിഥികള്‍ക്ക് മുമ്പില്‍ പരിപാടി അവതരിപ്പിച്ചിരുന്നത്. നാലു ദശലക്ഷം ഡോളര്‍ (33 കോടി ഇന്ത്യന്‍ രൂപ) ആയിരുന്നു ബെയോന്‍സിന്റെ ചെലവ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!