ഓസ്‌ട്രേലിയക്കെതിരെ ഇൻഡോറിൽ നടക്കുന്ന ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ അടി പതറി ഇന്ത്യ . ആദ്യ ദിനം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോൾ 84 റൺസിന് 7 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ .
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ തെറ്റിച്ച് കൊണ്ട് ഓസ്‌ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറിയപ്പോൾ 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(21), ശ്രേയസ് അയ്യർ(0), ചേതേശ്വര് പൂജാര(1), രവീന്ദ്ര ജഡേജ(4), വിരാട് കോലി(22), കെ.എസ് ഭരത്(17) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. നിലവിൽ ആറ് റൺസുമായി അക്‌സർ പട്ടേലും ഒരു റണ്ണുമായി ആർ അശ്വിനുമാണ് ക്രീസിൽ.
ഓപ്പണർ കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലിന് അവസരം നൽകി, മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തുകയും ചെയ്ത് കൊണ്ട് പ്ലെയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്.ഓസ്‌ട്രേലിയൻ ടീമിൽ പേസർ മിച്ചൽ സ്റ്റാർക്കും ഓൾറൗണ്ടർ കാമറൂൺ ഗ്രീനും തിരിച്ചെത്തി.

