. കോട്ടയം പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിൽ പരസ്പരം അടിപിടി കൂടിയ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.എഎസ്‌ഐ സി.ജി സജികുമാര്‍, വനിതാ പൊലീസ് വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടേതാണ് നടപടി.
ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം. അടിപിടിക്കിടെ വനിതാ പൊലീസിനെ എഎസ്‌ഐ സജികുമാര്‍ കയ്യേറ്റം ചെയ്യുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റി. തുടര്‍ന്നാണ് വകുപ്പുതല നടപടി കൈക്കൊണ്ടത്.